ഈ ശിശുദിനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഓര്‍മ്മിക്കാം

കുട്ടികളെ തന്‍റെ ജീവന് തുല്യം സ്നേഹിച്ച പ്രധാനമന്ത്രി ഉണ്ടായിരുന്നു ഇന്ത്യക്ക്, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു.

ആധുനിക ഇന്ത്യയുടെ എന്ന് വിശേഷിപ്പിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു നവംബർ 14, 1889 ആണ് ജനിച്ചത്‌.  ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ്രാ, ഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു.

മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പ്പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ്‌ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌. അദ്ദേഹത്തിന്റെ ഏകമകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ്‌ ഗാന്ധിയും പിന്നീട്‌ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്‌.

ലണ്ടനിലെ പ്രശസ്തമായ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നുമാണ് നെഹ്രു ബിരുദം കരസ്ഥമാക്കിയത്. സർവ്വകലാശാലയിലെ ഇന്നർ ടെംപിളിൽ നിന്നും വക്കീൽ ആകുവാനുള്ള പരിശീലനവും നെഹ്രു പൂർത്തിയാക്കി. വിദ്യാഭ്യാസം കഴിഞ്ഞ് ഇന്ത്യയിലേക്കു തിരിച്ചു വന്ന നെഹ്രു അലഹബാദ് കോടതിയിൽ അഭിഭാഷകനായി ഉദ്യോഗം ആരംഭിച്ചു.

ഇക്കാലയളവിൽ അദ്ദേഹത്തിന് രാഷ്ട്രീയത്തോടും താൽപര്യമുണ്ടായിരുന്നു. പതുക്കെ അഭിഭാഷകജോലി വിട്ട് നെഹ്രു മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ചേക്കേറി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതി വെച്ചു പുലർത്തുന്നവരോടൊപ്പം നിൽക്കാനാണ് നെഹ്രു താൽപര്യപ്പെട്ടത്.

തന്റെ മാർഗ്ഗദർശി കൂടിയായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അനുഗ്രഹത്തോടേയും, മൗനസമ്മതത്തോടേയും നെഹ്രു കോൺഗ്രസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി മാറി. ബ്രിട്ടനിൽ നിന്നും ഇന്ത്യക്കു പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് ജവഹർലാൽ ഉറക്കെ പ്രഖ്യാപിച്ചു.  ഇടതുപക്ഷ പരമായ കോൺഗ്രസ്സിന്റെ നയങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു.

സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിൽ 1930 കളിൽ ഇന്ത്യൻ രാഷ്ട്രീയത്തെ മുന്നിൽ നിന്നു നയിച്ചത് കോൺഗ്രസ്സും അതിന്റെ തലവനായിരുന്ന ജവഹർലാൽ നെഹ്രുവുമായിരുന്നു. മതനിരപേക്ഷമായ ഒരു ഭാരതം എന്ന നെഹ്രുവിന്റെ ആശയങ്ങൾ 1937 ലെ പ്രൊവിൻഷ്യൽ തിരഞ്ഞെടുപ്പ് തൂത്തുവാരിയപ്പോഴെ ഏതാണ്ട് തെളിയിക്കപ്പെട്ടിരുന്നു.

മുസ്ലീം ലീഗ് തിരഞ്ഞെടുപ്പിൽ അമ്പേ പരാജയമായിരുന്നു. എന്നാൽ 1942ലെ ക്വിറ്റ് ഇന്ത്യാ മുന്നേറ്റം അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ ആകെ തകിടം മറിച്ചു. ബ്രിട്ടീഷുകാർ കോൺഗ്രസ്സിന്റെ ഒരു രാഷ്ട്രീയ സംഘടന എന്ന നിലയിൽ നിന്ന് തകർത്തുകളഞ്ഞിരുന്നു. ലോകമഹായുദ്ധസമയത്ത് സഖ്യശക്തികളെ ശക്തിപ്പെടുത്താനുദ്ദേശിച്ചിരുന്ന നെഹ്രൂ, ഗാന്ധിജിയുടെ പൂർണ്ണസ്വാതന്ത്ര്യം ഉടനെ വേണമെന്ന ആവശ്യം മനസ്സില്ലാമനസ്സോടെ കൈക്കൊണ്ടു എങ്കിലും ജയിലിലേക്ക് പോകേണ്ട അവസ്ഥ വന്നു.

ഒരു നീണ്ട കാലത്തെ ജയിൽവാസത്തിനുശേഷം തികച്ചും പുതിയ രാഷ്ട്രീയ കാലാവസ്ഥയിലേക്കാണ് നെഹ്രു മടങ്ങി വന്നത്. മുസ്ലീം ലീഗും അതിന്റെ നേതാവ് , നെഹ്രു വെറുത്തു തുടങ്ങിയിരുന്ന മുഹമ്മദാലി ജിന്നയും അപ്പോഴേക്കും വളരെ പ്രധാനപ്പെട്ട ഒരു ശക്തിയായി മാറി മുസ്ലീം രാഷ്ട്രീയത്തെ ഗ്രസിച്ചുതുടങ്ങിയിരുന്നു. നെഹ്രുവും ജിന്നയും തമ്മിൽ അധികാരം പങ്കുവെക്കുന്നതിനേച്ചൊല്ലിയുള്ള തർക്കങ്ങൾ നിരാശാജനകമാകുകയും 1947ൽ ഇന്ത്യയെ രക്തരൂക്ഷിതമായ പിളർപ്പിലേക്കു നയിക്കുകയും ചെയ്തു.

ഇന്ത്യയുടെ ആദ്യ പ്രധാനമനന്ത്രിയായി നെഹ്രുവിനെ കോൺഗ്രസ് തിരഞ്ഞെടുത്തുകഴിഞ്ഞിരുന്നു. ഗാന്ധി തൻറെ രാഷ്ട്രീയ പിൻഗാമിയായി നെഹ്രുവിനെ കണ്ടുതുടങ്ങിയ 1941 ലേ തന്നെ നേതൃത്വത്തിന്റെ വിഷയത്തിൽ തീരുമാനമായിരുന്നു.പ്രധാനമന്ത്രി എന്ന നിലയിൽ ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി തീർക്കാനുള്ള ഒരു പദ്ധതി നെഹ്രു ആവിഷ്കരിച്ചു. സാമൂഹിക,സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് നവീകരണപദ്ധതികൾ നെഹ്രു നടപ്പിലാക്കുകയുണ്ടായി.

നെഹ്രുവിന്റെ നേതൃത്വകാലത്ത് കോൺഗ്രസ്സ് ഒരു വൻ രാഷ്ട്രീയപാർട്ടിയായി മാറി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നു പൊതുതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് വിജയം കൈവരിച്ചു. ലോകോത്തരനിലവാരത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതി, ഇംഗ്ലീഷ് ഭാഷയുടെ വ്യാപകമായ പ്രചാരം എന്നിവയിലെല്ലാം നെഹ്രുവിന്റെ ദീർഘവീക്ഷണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും കാണാവുന്നതാണ്.

കോളനി വാഴ്ചയിൽ നിന്നും ഇന്ത്യക്കൊപ്പം മോചിതമായ മറ്റു പല രാജ്യങ്ങളും സ്വേഛാധിപത്യത്തിന്റെ പിടിയലമർന്നപ്പോഴും ഇന്ത്യയിൽ ജനാധിപത്യം കരുത്തോടെ തഴച്ചുവളർന്നത് ജവഹർലാൽ നെഹ്രുവിന്റെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കാവുന്നതാണ്.

അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 രാജ്യം ശിശുദിനമായി ആഘോഷിക്കുന്നു.

ശാസനയുടെ ഗുണഫലം – ഒരു ചെറു കഥ

ശാസന ഇഷ്ട്ടപ്പെടുന്നവരായി ആരും തന്നെയുണ്ടാകില്ല, എന്നാല്‍ നമ്മെ ആത്മാര്‍ഥമായി സ്നേഹിക്കുന്നത്കൊണ്ടാണ് മാതാപിതാക്കളും ഗുരുക്കന്മാരും മുതിര്‍ന്നവരും നമ്മെ ശാസിക്കുന്നതും ഉപദേശിക്കുന്നതും.

ശാസനയുടെ ഗുണഫലം

ഒരു സുഹൃത്ത് WhatsApp ല്‍ അയച്ചു തന്ന ഒരു ചെറു കഥയാണ്‌ താഴെ നല്‍കിയിരിക്കുന്നത്.

ഒരു ഇടത്തരം കുടുംബത്തിലെ നാലാമത്തെ മകനാണ് ഫിറോസ്. കർക്കശക്കാരനായിരുന്നു അവന്റെ ബാപ്പ. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഉച്ചത്തിൽ വഴക്ക് പറയാറുണ്ടായിരുന്ന ബാപ്പാനെ ഭയമായിരുന്നു ഫിറോസിന്.

തന്റെ ചെറിയ പിഴവുകൾക്ക് പോലും ബാപ്പ ശകാരിക്കും. കേട്ടു മടുത്തു അവന്. പിന്നീട് ആ ഭയം വെറുപ്പായി മാറി.

ഫാൻ ഓഫാക്കാതെ പോയതിന് , ടിവി വർക്ക് ചെയ്ത് കൊണ്ടിരിക്കെ പുറത്ത്  പോയി നിന്നതിന്, കുളിമുറിയിൽ ടാപ്പ് ലീക്കായതിന്, നനഞ്ഞ തോർത്ത് കിടക്കയിൽ ഇട്ടതിന്, എല്ലാത്തിനും അവൻ വഴക്ക് കേട്ടു കൊണ്ടിരുന്നു.

അങ്ങനെയാണ് ഒരു ജോലിക്ക് ഇന്റർവ്യുവിന് ക്ഷണം വന്നപ്പോൾ, ഫിറോസ് ചിന്തിച്ചത്. ജോലി കിട്ടിയാൽ ഞാൻ ഈ വീടു വിടും. ബാപ്പയുമായി ബന്ധപ്പെടാതെ നഗരത്തിൽ സ്വാതന്ത്ര്യത്തോടെ കഴിയണം. ഒടുവിൽ അവൻ അങ്ങനെ തന്നെ തീരുമാനിച്ചു. ബാപ്പാനോടുള്ള വിരോധം അത്രത്തോളം എത്തിയിരുന്നു  കുറ്റം പറച്ചിൽ കേട്ടു മടുത്ത ഫിറോസിന് . കൂടുതലൊന്നും ആലോചിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇന്റർവ്യൂവിന്റെ ദിവസം രാവിലെ ബാപ്പ പണം കൊടുത്തപ്പോഴും പറഞ്ഞു. “എടാ ചോദ്യങ്ങൾക്ക് ശരിക്ക് ഉത്തരം പറയണം. നിന്റെ തപ്പിത്തടച്ചിൽ ഒന്നും പാടില്ല. അറിയില്ലെങ്കിലും വ്യക്തമായി സംസാരിക്കണം

ഇന്റർവ്യൂ കേന്ദ്രത്തിലെത്തിയപ്പോൾ അവിടെ സെക്യൂരിറ്റിയെ ക്കണ്ടില്ല. ഗേറ്റ് തുറന്നു കിടക്കുന്നു. ലോക്ക് അലക്ഷ്യമായി തളളി നിൽക്കുന്നു. ഫിറോസ് പതുക്കെ അകത്ത് കടന്നു. ലോക്ക് ശരിയാക്കി ഗേറ്റ് അടച്ച് അകത്ത് പ്രവേശിച്ചു.

മനോഹരമായ ഒരു ഗാർഡനാ യിരുന്നു കെട്ടിടത്തിന്റെ മുൻഭാഗം.  പക്ഷെ ആരോ പൈപ്പ് തുറന്നിട്ടിരിക്കുന്നു. വെള്ളം ആകെ പരന്നൊഴുകുന്നു. അവന്ന് ബാപ്പാന്റെ ശബ്ദം കേൾക്കുന്ന പോലെ തോന്നി. പോയി ടാപ്പ് ഓഫാക്കി  ഹോസ് പ്പൈപ്പ് ശരിയാക്കി വച്ചു.

ഒന്നാം നിലയിലാണ് ഇന്റർവ്യൂ നടക്കുന്നത് എന്ന നോട്ടീസ് കണ്ടു. അവൻ കോണിപ്പടി കയറാൻ തുടങ്ങി. 10 മണി കഴിഞ്ഞിട്ടും ലൈറ്റുകൾ കത്തിക്കൊണ്ടിരിക്കുന്നു.  ബാപ്പാന്റെ ശബ്ദം ചെവിയിൽ മുഴങ്ങുന്നു. അവൻ സ്വിച്ച് ബോർഡ് കണ്ടെത്തി ലൈറ്റെല്ലാം ഓഫാക്കി.

അകത്തെത്തിയപ്പോൾ വലിയ ഹാളിൽ പത്തിരുപത് പേർ ഇരിക്കുന്നുണ്ട്. എല്ലാവരും ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വന്നവർ. അവന് ആധിയായി. തന്നെക്കാൾ യോഗ്യതയുള്ളവരെ പോലെ അവരെ കണ്ടപ്പോൾ അവന് തോന്നി. തല തിരിഞ്ഞ് കിടന്നിരുന്ന വെൽക്കം മാറ്റ് ശരിയാക്കി വെച്ച് അവൻ ഹാളിന്റെ പിന്നിലായി ചെന്നിരുന്നു .

ഈ ജോലി തനിക്ക് കിട്ടുമോ? ആധിയോടെ അവൻ പ്രാർത്ഥിക്കാൻ തുടങ്ങി.

ഒഴിഞ്ഞ ഭാഗത്തും ഫാനുകൾ കറങ്ങുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ, “ഫാൻ ഓണാക്കിയിട്ട് എവടെപ്പോയ് നിക്കുവാടാ ” അവന് വാപ്പാന്റെ ശബ്ദം കേൾക്കുന്ന പോലെ തോന്നി. അവൻ എണീറ്റ് ആ ഫാനുകൾ ഓഫാക്കി.

ഒടുവിൽ പത്തിരുപത് ആളുകൾക്ക് ശേഷം ഫിറോസിനെ ഇന്റർവ്യൂവിന് വിളിച്ചു. സർട്ടിഫിക്കറ്റുകൾ വാങ്ങി  വെച്ച ശേഷം ഡയറക്ടർ ഫിറോസിനോട് ചോദിച്ചു.

മിസ്റ്റർ ഫിറോസ് എന്നാണ് നിങ്ങൾ ജോലിയിൽ പ്രവേശിക്കുന്നത് ? ഫിറോസ് എന്തു മറുപടി പറയണമെന്നറിയാതെ പകച്ചുപോയി. തന്നെ പരീക്ഷിക്കാനുള്ള  വല്ല ചോദ്യമാണോ?

ഡയറക്ടർ പറഞ്ഞു : ഞാൻ നിങ്ങളെ സെലക്ട് ചെയ്തിരിക്കുന്നു . ഈ കമ്പനിയിലേക്ക് സ്വാഗതം.

ഡയറക്ടർ വിശദീകരിച്ചു : ഞങ്ങൾ ചോദ്യങ്ങൾ ചോദിച്ചല്ല ഇൻറർവ്യൂ ചെയ്യുന്നത് .
ആളുടെ മനോഭാവമാണ് നോക്കുന്നത്. തുറന്നു കിടന്ന ഗേറ്റ് യഥാ പൂർവം ശരിയാക്കാനോ , പാഴായി പോകുന്ന വെള്ളം കണ്ട് ടാപ്പ് പൂട്ടാനോ മറ്റാരും തയ്യാറായില്ല. താങ്കളൊഴികെ.

കോണിപ്പടിയിൽ അനാവശ്യമായി കത്തിക്കൊണ്ടിരുന്ന ബൾബുകളും ഹാളിലെ ഒഴിഞ്ഞ ഭാഗത്തെ കറങ്ങിക്കൊണ്ടിരുന്ന ഫാനുകളും ഓഫാക്കാൻ മറ്റാർക്കും തോന്നിയില്ല.

വെൽക്കം മാറ്റ് ശരിയാക്കാൻ തോന്നിയതും താങ്കൾക്ക് മാത്രം. ഞങ്ങൾ ഇതെല്ലാം CCTV യിലൂടെ നിരീക്ഷിച്ചാണ് താങ്കളെ സെലക്ട് ചെയ്തത്.

താങ്കളുടെ ഈ മനോഭാവം ഞങ്ങൾക്ക് ഏറെ ഇഷ്ടമായി. അടുത്ത തിങ്കളാഴ്ച ജോലിയിൽ പ്രശേവിക്കാൻ തീരുമാനിച്ച്  ഓഫർ ലെറ്റർ വാങ്ങി അവൻ തിടുക്കത്തിൽ മടങ്ങി. തന്റെ ബാപ്പാനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

മാതാപിതാക്കളുടെയും, ഗുരുനാഥൻമാരുടെയും, ശാസനയും ഉപദേശവും കൊണ്ട് ഗുണം മാത്രമെ ഉണ്ടാകൂ… ഇന്നല്ലെങ്കിൽ നാളെ…

കടപ്പാട്

എന്താണ് മോഡി സര്‍ക്കാരിന്‍റെ ലക്ഷ്യം? സഞ്ജീവ് ഭട്ട് എഴുതുന്നു…

എന്താണ് മോഡി സര്‍ക്കാരിന്‍റെ ലക്ഷ്യം? എന്തിനു വേണ്ടിയാണ് സര്‍ക്കാര്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കുന്നത്? മുസ്‌ലിംകള്‍ – പ്രത്യേകിച്ച് യുവസമൂഹം – ഈ പരീക്ഷണങ്ങളെ എങ്ങനെ തരണം ചെയ്യണം?

പോസ്റ്റിന്‍റെ മലയാള രൂപം താഴെ നല്‍കിയിരിക്കുന്നു:

ഓരോ ദിവസവും പുലരുന്നത് ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മുസ്ലിം സമൂഹത്തെ ഉന്നം വെക്കുന്ന വാര്‍ത്തകളോ സംഭവങ്ങളോ മാധ്യമങ്ങളാല്‍ നിര്‍മ്മിച്ചെടുത്തുകൊണ്ടാണ്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്താനും അവര്‍ക്കെതിരെ വെറുപ്പ് ഉത്പാദിപ്പിച്ച് അവരെ പൊതുസമൂഹത്താല്‍ അകറ്റി നിര്‍ത്തപ്പെടാനും വേണ്ടി കഥകള്‍ മെനയുന്ന വളരെ ശക്തമായതും വിപുലമായതുമായ ഒരു മെഷിനറി തന്നെ രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുകയും വിഭജന കാലഘട്ടത്തില്‍ ഇന്ത്യയില്‍ തന്നെ നിലകൊള്ളാന്‍ തീരുമാനിക്കുകയും രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനും രാഷ്ട്ര സേവനത്തിനും മഹത്തായ പങ്കു വഹിക്കുകയും ചെയ്ത അതേ സമൂഹത്തോടാണ് ഇത് ചെയ്യുന്നത്.

ഭൂരിപക്ഷ സമുദായത്തിലെ ഓരോ വ്യക്തിയും ഇതില്‍ പങ്കാളിയാണെന്നോ, അവര്‍ എല്ലാവരും ഈ രാഷ്ട്രീയ കുപ്രചാരണങ്ങള്‍ മുഴുവന്‍ അപ്പടി വിഴുങ്ങുന്നവരാണെന്നോ എനിക്ക് അഭിപ്രായമില്ല. എന്നിരുന്നാലും വളരെ വലിയതും ആഴത്തില്‍ വേരുകള്‍ ആഴ്ത്തിയതുമായ ഒരു തരം ഉന്മാദം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ വളര്‍ത്തി കൊണ്ടുവന്നിരിക്കുന്നു എന്നത് നിഷേധിക്കാന്‍ ആവില്ല. ലക്ഷ്യം വെക്കുന്നത് മുസ്ലിം സമൂഹത്തെ ഇപ്പോഴും കടന്നാക്രമണത്തിനു വിധേയരാക്കിക്കൊണ്ടിരിക്കുക എന്നതാണ്.

എന്താണ് ഈ ഭീമമായ കുപ്രചാരണ വലയം നിലനിര്‍ത്തുന്നവരുടെ ലക്ഷ്യങ്ങള്‍?

മുഖ്യമായും മൂന്നു ലക്ഷ്യങ്ങള്‍ ആണ് അവര്‍ക്കുള്ളത്.

ഒന്ന്: രാഷ്ട്രത്തിന്‍റെ ശ്രദ്ധ പ്രധാനപ്പെട്ട പൊതുവിഷയങ്ങളില്‍ നിന്നും തിരിച്ചു വിടുക. വികസനം, സാമ്പത്തിക വളര്‍ച്ച, തൊഴില്‍ അവസരങ്ങള്‍, PDS അഴിമതി, വ്യാപം അഴിമതി, അതിന്‍റെ ഭാഗമായ മരണപരമ്പരകള്‍, ഘനി കുംഭകോണം, LED കുംഭകോണം, മുതലാളിത്ത ചൂഷണങ്ങള്‍…. എന്നിങ്ങനെയുള്ള പൊതു പ്രശനങ്ങളെ കുറിച്ച് ചിന്തിക്കുവാനും ചോദ്യങ്ങള്‍ ഉന്നയിക്കുവാനും ജനങ്ങള്‍ക്ക് ഇടം നല്‍കാതിരിക്കുക.

രണ്ട്: മുസ്ലിം യുവസമൂഹത്തെ അനാവശ്യമായ ചര്‍ച്ചകളില്‍ തലച്ചിടുകയും ശരിയായ ലക്ഷ്യങ്ങളില്‍ നിന്ന്‍ അവരെ വഴിതെറ്റിക്കുകയും ചെയ്യുക. മുത്തലാഖ്, തലാഖ് ഹലാല, യൂണിഫോം സിവില്‍ കോഡ്, വന്ദേമാതരം ബലം പ്രയോഗിച്ച് പാടിപ്പിക്കല്‍, പശുവിന്‍റെ പേരില്‍ തല്ലിക്കൊല്ലല്‍, ലവ് ജിഹാദ്….. അങ്ങനെയങ്ങനെ അനന്തമായ വിവാദങ്ങള്‍ മുഴുവന്‍ മുസ്ലിംകളെ ലക്ഷ്യം മറന്നു വട്ടം ചുറ്റുന്നവരാക്കാന്‍ വേണ്ടി ഉള്ളതാണ്. ഇതുവഴി മുസ്ലിംകളെ വര്‍ഷങ്ങളോളം പുറകില്‍ തളച്ചിടാം. എത്ര സമയവും ഊര്‍ജവുമാണ് ഈ വിവാദങ്ങളെ നേരിടാന്‍ വേണ്ടി നശിപ്പിച്ചു കളയേണ്ടി വരുന്നത് എന്നൊന്ന് കണക്കെടുപ്പ് നടത്തിയാല്‍ അറിയാം കാര്യങ്ങളുടെ കിടപ്പ്. അവിശ്വസനീയമാം വിധം വലിയ അളവില്‍ ഈ നഷ്ടം മുസ്ലിംകളുടെയും മൊത്തം രാജ്യത്തിന്‍റെയും പുരോഗതിയെ പിറകോട്ട് വലിക്കുകയാണ്‌.

മൂന്ന്: ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പോളിസി നടപ്പാക്കി ദീര്‍ഘകാല രാഷ്ട്രീയ നേട്ടം കൊയ്യുക.

മുസ്‌ലിംകള്‍ – പ്രത്യേകിച്ച് യുവസമൂഹം – ഈ പരീക്ഷണങ്ങളെ എങ്ങനെ തരണം ചെയ്യണം?

എന്‍റെ എളിയ അഭിപ്രായത്തില്‍ ഞാന്‍ ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ്:

–   പ്രധമവും പ്രധാനവുമായി നിങ്ങള്‍ നിങ്ങളുടെ ജീവിത ലക്ഷ്യത്തില്‍ മുറുകെ പിടിക്കുക. വിദ്യാഭ്യാസം, ജോലി, ബിസിനസ്, പൊതു പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എന്തൊക്കെയാണോ വേണ്ടത് അവയില്‍ ഇപ്പോഴും ശ്രദ്ധാലുക്കള്‍ ആയിരിക്കുക. മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വ്യാജ ബഹളങ്ങള്‍ക്ക് പിറകെ ശ്രദ്ധ തെറ്റി അലയാനും തര്‍ക്കിച്ച് സമയം കളയാനും പോകാതിരിക്കുക.

–   യാഥാര്‍ത്ഥ്യബോധം നിലനിര്‍ത്തുക. വൈകാരികമായി നയിക്കപ്പെടാതിരിക്കാന്‍ ജാഗ്രതയുള്ളവരാകുക. കാണുന്നതിനും കേള്‍ക്കുന്നതിനും ഹൈപ്പര്‍ റിയാക്ടീവ് ആവാതെ നിയന്ത്രിക്കുക.

–   അധികാരത്തില്‍ ആരായിരുന്നാലും ശരി രാഷ്ട്രത്തോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഉപേക്ഷ വരുത്താതിരിക്കുക. രാഷ്ട്രം വേറെ, ഭരണകൂടം വേറെ. രാഷ്ട്രത്തെ സേവിക്കുന്നത് സാധ്യമായ അളവില്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കുക. രാഷ്ട്രീയ കക്ഷികള്‍ ഉദിക്കും, അസ്തമിക്കും, പക്ഷെ രാഷ്ട്രത്തോടുള്ള ബന്ധങ്ങള്‍ നിലനില്‍ക്കും.

–   നിര്‍മ്മാണാത്മകമായ ചര്‍ച്ചകളില്‍ പങ്കെടുക്കുക. നെഗറ്റീവായിപ്പോകുന്ന അവസ്ഥയിലേക്ക് നിങ്ങളെ വലിച്ചിടാന്‍ സമ്മതിക്കരുത്. കൂട്ടത്തില്‍ വിവേകവും ഉള്‍ക്കാഴ്ച്ചയും ഉള്ളവരെ ആ ജോലി ഏല്‍പ്പിക്കുക. എല്ലാ ഓരോ വ്യക്തിയും അതിനു യോഗ്യത ഉള്ളവരല്ല.

–   കാര്യങ്ങളുടെ ശരിയായ കിടപ്പ് ഇപ്പോഴും അന്വേഷിച്ച് പഠിക്കുക. നിങ്ങള്‍ക്ക് തന്നെ കാര്യങ്ങള്‍ അറിയില്ലെങ്കില്‍ മറ്റുള്ളവരെ എങ്ങിനെ ബോദ്ധ്യപ്പെടുത്തി കൊടുക്കാന്‍ പറ്റും?

–   ഭയപ്പെടാതിരിക്കുക. സത്യത്തില്‍ നിങ്ങളെ ഭയപ്പെടുത്തുക എന്നതാണ് പ്രോപഗണ്ടാ മെഷിനറി ലക്ഷ്യം വെക്കുന്നത്. ഓര്‍ക്കുക, എല്ലാറ്റിലും മുകളില്‍ ഒരു സര്‍വ്വ ശക്തന്‍ ഉണ്ട്. അവനാണ് ഏറ്റവും നല്ല അഭയദായകന്‍.

–   അവസാനമായി, പ്രാര്‍ഥിക്കുക, നമ്മുടെ ഈ സുന്ദരദേശത്ത് സമാധാനവും സഹവര്‍ത്തിത്തവും നിലനില്‍ക്കാന്‍ പ്രാര്‍ഥിച്ചുകൊണ്ടേ ഇരിക്കുക.

അവസാനമായി എന്‍റെ സുഹൃത്തുക്കളായ എല്ലാ മതസ്ഥരോടും: എഴുന്നേറ്റ് നിന്ന് സംസാരിക്കുക. ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാന്‍ വേണ്ടി.

ആരാണ് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍?

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയില്‍ നടപ്പാക്കുന്ന നിയമങ്ങളെല്ലാം ഏകപക്ഷീയമാണ്, എതിര്‍ക്കുന്നവരെയെല്ലാം കൊന്നൊടുക്കുകയും രാജ്യദ്രോഹികളാക്കി മുദ്രകുത്തി പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്.

സത്യത്തില്‍ ആരാണ് യാഥാര്‍ത്ഥ രാജ്യദ്രോഹികള്‍? മോഡി സര്‍ക്കാരിനെ എതിര്‍ക്കുന്നവരോ അതോ സ്വയം രാജ്യ സ്നേഹികള്‍ എന്ന് അവകാശപ്പെടുന്ന ഇക്കൂട്ടരോ?

ഇവിടെയാണ്‌ ഒ എൻ വി കുറുപ്പിന്‍റെ 26 മുന്‍പുള്ള ഒരു പത്ര കുറിപ്പ് പ്രസക്തമാവുന്നത്:

വെടിയേറ്റ്‌ മരിക്കുന്നതിനു രണ്ടാഴ്ച മുൻപ്‌ തിരുവനന്ദപുരം തൈക്കാട്‌ മൈതാനിയിൽ ആർ എസ്‌ എസ്സിന്റെ സുപ്രധാനമായ ഒരു യോഗം നടക്കുകയാണു.
കാക്കി നിക്കർ ധരിച്ച വോളന്രിയർന്മാരും മറ്റു പ്രവർത്തകരും നിരന്നു നിൽക്കുന്നു.
ഗുരുജി ഗോൾവാൾക്കർ ആണു പ്രസംഗകൻ.

ദേശീയ സമരത്തേയും , സ്വാതന്ത്ര്യത്തേയും കുറിച്ച്‌ അദ്ദേഹം എന്തുപറയുന്നു എന്നു കേൾക്കാൻ യൂണീവേഴ്സിറ്റി കോളേജിൽ നിന്നു ഞാൻ ഉൾപ്പെടെ ഒരു ചെറുസംഘം വിദ്യാർത്ഥികൾ തൈക്കാട്ടേക്കു പോയി.

ഗോൾവാൾക്കർ അതിനിശിതമായി മഹാത്മാഗാന്ധിയെ വിമർശ്ശിച്ചു സംസാരിച്ചു.
എന്റെ ഓർമ്മ ശരിയാണെങ്കിൽ മലയാറ്റൂരും , കരുനാഗപ്പള്ളി ജി കാർത്തികേയനും ഗോൾവാൾക്കറോട്‌ ചില ചോദ്യങ്ങൾ പ്രസംഗാനന്തരം ചോദിച്ചു .
ശാന്തമായി മറുപടി പറയുന്നതിനു പകരം അയാൾ ഞങ്ങളെ തല്ലാൻ മൗനാനുവാദം നൽകി.

തിരുവനന്തപുരത്തെ തമിഴ്‌-ബ്രാഹ്മണ കുടുംബത്തിലെ കുട്ടികൾ ആയിരുന്നു വോളന്റിയർന്മാരിൽ അധികവും.
അവർ അബൗട്ടൻ ചെയ്ത്‌ ഞങ്ങളെ തല്ലാൻ തുടങ്ങി.ശ്രോതാക്കളായി എത്തിയ ഞങ്ങൾ അവരുടെ കൈയിലുണ്ടായിരുന്ന തടികൾ കൈക്കലാക്കി അവർക്കെതിരെ പ്രയോഗിച്ചു.

രണ്ടാഴ്ച കഴിഞ്ഞു ഒരു വൈകുന്നേരം കോളേജിൽ നിന്ന് ഹോസ്റ്റലിൽ എത്തിയപ്പോഴാണു ഗാന്ധിജി വെടിയേറ്റു മരിച്ച വിവരം അറിയുന്നത്‌.
കനത്ത ദുഃഖത്തോടെ തൈക്കാട്‌ മൈതാനത്തിനു സമീപത്തുകൂടി ഞങ്ങൾ നടന്നുപോകുമ്പോൾ അതിനടുത്ത ഒരു ആർ എസ്‌ എസ്സുകാരന്റെ വീട്ടിൽ മധുരപലഹാരം വിതരണം ചെയ്യുന്നതുകണ്ടു അക്രമത്തിനു തുനിഞ്ഞ ഞങ്ങളെ വരദരാജൻ നായർ സമാദാനിപ്പിച്ച്‌ കറുത്ത ബാഡ്ജ്‌ ധരിപ്പിച്ചു ഒരു മൗന ജാഥയാക്കി മാറ്റി.
വർഷങ്ങൾക്ക്‌ ശേഷം ഇന്നും ഗോൾവാൾക്കറുടെ പ്രസംഗവും , മധുര പലഹാര വിതരണവും എന്റെ മനസ്സിനെ നൊന്പരപ്പെടുത്തുന്ന ഓർമ്മകളായി അവശേഷിക്കുന്നു”

ഒ എൻ വി കുറുപ്പ്‌.
കലാകൗമുദി
1991 ഫെബ്രുവരി 10

ഇവരാണ് ഇന്ന് “ദേശസ്നേഹികൾ ” എന്നവകാശപ്പെടുന്നവർ …

എല്ലാം മോഡി കാരണമോ? എന്താണ് ഇന്ത്യയില്‍ സംഭവിക്കുന്നത്‌?

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയില്‍ ഇത് വരെ കാണാത്ത വിധമുള്ള നിയമങ്ങളാണ് നിലവില്‍ വന്നുകൊണ്ടിരിക്കുന്നത്, എല്ലാം ഏകപക്ഷീയമായ തീരുമാനങ്ങള്‍. ആരോടും കൂടി ആലോചിക്കുകയോ, വോട്ടു ചെയ്തു അധികാരത്തില്‍ കയറ്റിയ ജനങ്ങളുടെ അഭിപ്രായം ആരായുകയോ ചെയ്യാതെയാണ് മോഡി സര്‍ക്കാരിന്‍റെ എല്ലാ തീരുമാനങ്ങളും.

എന്താണ് സത്യത്തില്‍ ഇന്ത്യയില്‍ സംഭവിക്കുന്നത്‌? WhatsApp ഇല്‍ ഒരു സുഹൃത്തു ഷെയര്‍ ചെയ്ത മെസ്സേജ് ആണ് ഇവിടെ നല്‍കിയിരിക്കുന്നത്.

കാണാത്തതും കേൾക്കാത്തതുമായ പുതിയ നിയമങ്ങൾ പാസാക്കുന്ന മോഡി സർക്കാരിനെ കുറ്റം പറയാൻ വരട്ടെ. മോഡി നടപ്പിലാക്കുന്ന നിയമങ്ങൾ ( ഹിന്ദുത്വ അജണ്ട നിയമം ഒഴികെ ) എല്ലാം ലോക സർക്കാർ നടപ്പിലാക്കുന്ന നിയമങ്ങളാണ്. അതായത് ഐക്യ രാഷ്ട്ര സഭയിലെ സായിപ്പ് ഉണ്ടാക്കിയ നിയമം ഇന്ത്യയിൽ മോദിജി പാസാക്കുന്നു എന്ന് മാത്രം, ഇനി എന്ത് പ്രലോഭനം നൽകിയാണ് അല്ലെങ്കിൽ എന്ത് കെണിയിൽ പെടുത്തിയാണ് ഇവ പാസാക്കിപ്പിക്കുന്നത് എന്ന് കൂടി പുറത്തു വരാനുണ്ട്; ഈ നിയമങ്ങളിൽ ഒപ്പിട്ടു കൊടുത്ത അവസാനം , നാട്ടു രാജാവിന്റെ ഭരണം മാറി രാജ്യങ്ങൾ ഒറ്റ ഭരണ സംബ്രദായം കൊണ്ട് വന്നപോലെ , ഇനി രാജ്യങ്ങളുടെ ഭരണം ലോക സർക്കാർ ഏറ്റെടുക്കാൻ പോകുന്ന കാഴ്ചയുടെ ആദ്യ ചുവടു വയ്പ്പാണ് ഇപ്പോൾ നാം കണ്ടു കൊണ്ടിരിക്കുന്നത്.

മറ്റു രാജ്യങ്ങളും ഈ AGENDA 21 , AGENDA 2030 ഇൽ ഒപ്പിട്ടെങ്കിലും ഇന്ത്യയാണ് NEW WORLD ORDER വേഗത്തിൽ നടപ്പിലാക്കുന്ന രാജ്യം . അത് കൊണ്ട് തന്നെ ഇന്ത്യക്കു എന്ത് സംഭവിക്കും എന്ന് ലോക രാജ്യങ്ങൾ ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനം ചില രാജ്യങ്ങൾ കൊണ്ട് വന്നപ്പോൾ തന്നെ അമേരിക്കൻ പ്രസിഡന്റ റൊണാൾഡ്‌ ട്രമ്ബ് പ്രകൃതി സംരക്ഷണം എന്നതിൽ നിന്ന് ഒഴിഞ്ഞു പോയി. ഭാരിച്ച ചെലവ് വന്നു രാജ്യം മുടിയും എന്ന അഭിപ്രായത്തിൽ ലോക പോലീസ് ആയ അമേരിക്ക പിൻ വലിഞ്ഞപ്പോൾ ഭരണം നടത്തുന്ന ഗ്രൂപ്പുകൾ പോലീസ് മേധാവിയെ പാഠം പഠിപ്പിക്കാൻ ഓഡിറ്റിങ് വേണ്ടാത്തതും
, ലോക ബാങ്ക് വഴി പണം കടം കൊടുത്തു ലോകത്തെ കുടുക്കുന്നതുമായ ഫെഡറൽ റിസേർവ് ബാങ്ക് വഴി ചില നയങ്ങൾ നടപ്പിലാക്കി കൃത്രിമമായി അമേരിക്കയിൽ സാമ്പത്തിക പ്രതി സന്ധി സൃഷ്ടിക്കാനുള്ള നീക്കം ആരംഭിച്ചു.

എന്നാൽ ഇതൊക്കെ നടക്കില്ല എന്ന് ട്രംബ്ബ്‌ പറയുന്നുണ്ടെങ്കിലും സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി NEW WORLD ORDER നടപ്പിലാക്കാതിരുന്ന 11 അമേരിക്കൻ പ്രെസിഡന്റുമാരുടെ അനുഭവം ട്രമ്പിനു നന്നായി അറിയാം.

2017 – 2018 നുള്ളിൽ പെട്ടെന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പണം ബാങ്കിൽ ഇടാതെ വീട്ടിൽ ഭദ്രമായി സൂക്ഷിക്കുക , ബാങ്കും ATM ഉം ഏത് നിമിഷവും പൂട്ടാം, പട്ടണങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ചേക്കാറാനുള്ള സ്ഥല സൗകര്യങ്ങൾ ഇപ്പോൾ തന്നെ ഒരുക്കുക., കന്നുകാലികളെ വളർത്തി ഭക്ഷ്യ ക്ഷാമത്തിൽ നിന്ന് മുക്തി നേടുക. , യാത്രക്ക് പറ്റിയ ചെരിപ്പും ബാഗും വാങ്ങി വക്കുക തുടങ്ങിയ മാർഗ നിർദ്ദേശങ്ങൾ പല സാമ്പത്തിക വിതക്തരും പുറത്തു വിട്ടു തുടങ്ങി.

ഇതിന്റെ ആദ്യ അല ലോകത്തെ IT മേഖലകളെ ബാധിച്ചു. കേരളത്തിലും നിരവധി പേരുടെ ജോലി പോയി ,ഇനി അടുത്ത് അമേരിക്കൻ ഷെയർ മാർക്കറ്റായ ഡൌൺ ജോണ്, നാസ്ഡാസ്ക്കും വഴി കോടികൾ പിൻ വലിച്ചു അമേരിക്കയെ തകർത്തു കൊണ്ട് ന്യൂ വേൾഡ് ഓർഡർ നടപ്പിലാക്കാൻ നിർബന്ധിക്കുക എന്ന തന്ത്രമാണ്. ഇതിന്റെ അലകൾ നമ്മുടെ മാർക്കറ്റിലും , വ്യെവസായ മേഖലകളിലും ബാധിക്കും,

എന്തായാലും ലോക സർക്കാർ എടുക്കുന്ന തീരുമാനം ഏത് ലോക രാജ്യങ്ങളും അനുസരിക്കണം . അതാണ് നമ്മുടെ നാട്ടിൽ ഇന്ന് മോഡി നടപ്പിലാക്കുന്നത്. ഇനി നടപ്പിലാക്കാൻ പോകുന്ന നിയമങ്ങൾ എക്സിക്യൂട്ടീവ് ഓർഡറുകളായി ഈ വീഡിയോ യിൽ നിങ്ങള്ക്ക് കാണാം, എല്ലാം കോർപ്പറേറ്റ് ഭരണം വരും. എല്ലാ മേഖലയും സർക്കാർ ഏറ്റെടുക്കും, ജന സംഖ്യ കുറക്കാൻ DEPOPULATION AGENDA , പ്രകൃതിയെ സംരക്ഷിക്കാൻ നിയമം, ലോക പോലീസിനെ ഇറക്കാൻ വേൾഡ് ഹെറിറ്റേജ് എന്ന രഹസ്യ അജണ്ട. റോഡ് , പാലം , എയർപോർട്ട് എല്ലാം ലോക സർക്കാരിന്റെ കീഴിൽ പോകും, കുട്ടികൾ , കുടിവെള്ളം, വായു, വനം എല്ലാം സർക്കാരിന്റെ കുത്തകയാകും തുടങ്ങിയ നിരവധി വിശ്വസിക്കാത്ത നിയമം എന്താണെന്നു ഈ വീഡിയോ കണ്ടു മനസിലാക്കുക .

കടപ്പാട്